'ഷൂട്ടിനിടെ ലെെറ്റ് മാൻ തല കറങ്ങി വീണു, ഉടൻ നയൻതാര ചെയ്തത് സെറ്റിലുണ്ടായിരുന്നവരെ അമ്പരപ്പിച്ചു'

നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.

നിഹാരിക കെ.എസ്| Last Modified തിങ്കള്‍, 14 ഏപ്രില്‍ 2025 (09:35 IST)
വിവാദങ്ങളുടെ നടുവിലാണ് നടി നയൻതാര. നിരവധി പേര് നയൻതാരയ്‌ക്കെതിരെ പതിവായി രംഗത്ത് വരാറുണ്ട്. യൂട്യൂബ് ചാനലുകളിലൂടെ ജനശ്രദ്ധ നേടുന്ന ഫിലിം ജേർണലിസ്റ്റുകളാണ് നയൻതാരയ്ക്കെതിരെ തുടരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇവർ പരസ്യമായി തന്നെ നടിക്കെതിരെ രംഗത്ത് വരുന്നു.

എന്തുകൊണ്ടാണ് ഇത്തരത്തിൽ വലിയൊരു സംഘം തന്നെ നയൻതാരയ്ക്കെതിരെ സംസാരിക്കുന്നതെന്ന ചോദ്യം ആരാധകർക്കുണ്ട്. നയൻ പതിവായി അഭിമുഖങ്ങൾ കൊടുക്കുന്ന കൂട്ടത്തിലല്ല. മാധ്യമപ്രവർത്തകർ അടക്കമുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ നയൻ ശ്രമിക്കാറുമില്ല. ഇതൊക്കെയാകും, ഇവർ നയൻതാരയ്ക്ക് എതിരെ തിരിയാൻ കാരണമെന്ന് ആരാധകർ വിലയിരുത്തുന്നു.

നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. മൂക്കുത്തി അമ്മൻ 2 ടീമുമായി നയൻതാരയ്ക്ക് പ്രശ്നമുണ്ടായിരുന്നെന്ന് അന്തനൻ പറയുന്നു. അസിസ്റ്റന്റ് ഡയരക്ടർ ഒരു കോസ്റ്റ്യൂം നയൻതാരയ്ക്ക് കൊടുത്തു. ഈ കോസ്റ്റ്യൂം ഇടില്ലെന്ന് നയൻതാര. സുന്ദർ സി സർ പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ ആര് പറഞ്ഞാലും ഞാൻ ഇടില്ലെന്ന് നയൻതാര മറുപടി നൽകി. ഇത് വഴക്കിലേക്ക് പോയെന്നും നയൻതാരയെ മാറ്റിയാലോ എന്ന് വരെ സുന്ദർ ആലോചിച്ചിരുന്നുവെന്നും ഇയാൾ പറയുന്നു.

ടെസ്റ്റ് എന്ന സിനിമ പരാജയപ്പെട്ടത് നന്നായെന്നും ഇയാൾ പറയുന്നു. നയൻതാരയ്ക്ക് കടുത്ത നിബന്ധനകളുണ്ടെന്നും അന്തനൻ പറയുന്നു. ഡബിൾ ഡോർ ഉള്ള കാരവാൻ വേണമെന്ന് പറയുന്നു. അതിന്റെ ആവശ്യമെന്താണ്. സിനിമാ ലോകത്ത് വന്നപ്പോൾ ഇത്രയധികം അഹങ്കാരം നയൻതാരയ്ക്കില്ലായിരുന്നു. ആർക്കും ആ സമയത്ത് അഹംഭാവമുണ്ടാകില്ല. പിന്നീടാണ് താര ജാഡ വരികയെന്നും അന്തനൻ പറയുന്നു. തുടക്ക കാലത്ത് നയൻതാരയ്ക്ക് നല്ല പെരുമാറ്റമായിരുന്നെന്നും അന്തനൻ പറയുന്നു. ഇതിനുദാഹരണമായി ഒരു സംഭവവും അന്തനൻ പറയുന്നുണ്ട്.

ഒരിക്കൽ ഷൂട്ടിം​ഗ് സ്പോട്ടിൽ ലെെറ്റ് മാൻ തല കറങ്ങി വീണു. പൊതുവെ ലെെറ്റ്മാന്റെ ദേഹത്ത് അഴുക്കെല്ലാമുണ്ടാകും. എന്നാൽ നയൻതാര ഉടനെ ലെെറ്റ് മാനെ എടുത്ത് മടിയിൽ വെച്ചു. വെള്ളം കൊണ്ട് വരാൻ പറഞ്ഞു. എല്ലാവരും മാറി നിൽക്ക്, കാറ്റ് കിട്ടട്ടെയെന്ന് ചുറ്റമുളള വരോട് പറഞ്ഞു. അങ്ങനെയായിരുന്നു ഒരു കാലത്ത് നയൻതാര.

ഒരിക്കൽ ഹെെദരാബാദിൽ ഷൂട്ട് നടക്കുന്നു. നടിക്ക് കൊടുത്ത കോസ്റ്റ്യൂ ശരിയായില്ല. വീണ്ടും ശരിയാക്കാൻ സമയമെടുക്കും. ക്യാമറ മൂടുന്ന കറുത്ത തുണിയെടുത്ത് സ്റ്റെെലായി ധരിച്ച് ഇത് പോരെ എന്ന് ചോദിച്ചു. നന്നായിട്ടുണ്ട് മാഡം എന്ന് അവരും പറഞ്ഞു. ഇങ്ങനെ സിംപിളായിരുന്നയാളാണ് നയൻതാര. എന്താണ് പെട്ടെന്ന് ഈ മാറ്റമെന്ന് അറിയില്ലെന്നും അന്തനൻ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, ...

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
പൃഥ്വിരാജിന്റെ തല കാത്തുസൂക്ഷിച്ച് വെയ്‌ക്കേണ്ട ഒന്നാണ്. ഇങ്ങനെയും ഉണ്ടോ ഒരു ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ ...

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്
മോഹൻലാൽ, പൃഥ്വിരാജ് അടക്കമുള്ളവർ ഖേദപ്രകടനം നടത്തിയപ്പോഴും മുരളി ഗോപി മൗനത്തിലായിരുന്നു

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ...

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?
കഴിഞ്ഞ രണ്ട് ദിനങ്ങളില്‍ ചിത്രത്തിന്‍റെ കളക്ഷനില്‍ സംഭവിച്ചിരിക്കുന്ന ഇടിവ് വലുതാണ്.

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: ...

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി
താൻ ആവശ്യപ്പെട്ടത് പ്രകാരമാണ് എമ്പുരാനിൽ നിന്നും തന്റെ പേര് വെട്ടിയതെന്ന് സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ ...

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കൂടുതൽ കളിക്കളങ്ങൾ സജീവമാക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ
മേയ് 5-ന് കാസര്‍ഗോഡില്‍ തുടങ്ങുന്ന ലഹരിവിരുദ്ധ സന്ദേശയാത്ര എല്ലാ ജില്ലകളിലൂടെയും ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? ...

നിങ്ങളുടെ വളര്‍ത്തുമൃഗത്തെ ട്രെയിനില്‍ കൊണ്ടുപോകണോ? എങ്ങനെയെന്ന് നോക്കാം
ഏതൊക്കെ കോച്ചുകളിലാണ് മൃഗങ്ങളെ അനുവദിക്കുന്നതെന്ന് അറിയാമോ?

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ ...

അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ചു കടന്ന ബിഎസ്എഫ് ജവാന്‍ പാക്കിസ്ഥാന്റെ കസ്റ്റഡിയില്‍
ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്താന്റെ കസ്റ്റഡിയിലായത്.

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും

മെയ് മാസത്തില്‍ സാമൂഹ്യക്ഷേമ പെന്‍ഷന്റെ 2 ഗഡു ലഭിക്കും
അടുത്ത മാസം പകുതിക്ക് ശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാന്‍ നിര്‍ദേശിച്ചതായി ധനമന്ത്രി കെ എന്‍ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ ...

India - Pakistan Conflict: ഇന്ത്യയ്ക്ക് പാകിസ്ഥാന്റെ മറുപടി, ഷിംല കരാര്‍  മരവിപ്പിച്ചു, വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്ക്
ഇന്ത്യയുമായി വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ട ഷിംല കരാര്‍ മരവിപ്പിക്കാനും ഇന്ത്യയുമായുള്ള ...