കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (10:58 IST)
മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന
ദൃശ്യം 2 വിജയകുതിപ്പ് തുടരുകയാണ്. ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ ജനപ്രിയ സിനിമകളുടെ പട്ടികയില്‍ ദൃശ്യം 2 ഇടം നേടിക്കഴിഞ്ഞു. ഈ ചിത്രവുമായി ബന്ധപ്പെടുത്തി കൊണ്ട് നടി അന്‍സിബ നടത്തിയ പുതിയ ഫോട്ടോ ഷൂട്ട് ആണ് സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്.
അസ്ഥികൂടവുമായി ഇരിക്കുന്ന തന്റെ ഫോട്ടോയാണ് നടി പങ്കുവെച്ചത്.മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന അന്‍സിബയുടെ ചിത്രത്തിന് അനുയോജ്യമായ ക്യാപ്ഷനും നടി ആരാധകരോട് ചോദിച്ചു.
ക്രിയേറ്റീവ് ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. രസകരമായ കമന്റുകളും ചിത്രത്തിനു താഴെ വരുന്നുണ്ട്.