കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 10 മെയ് 2022 (11:26 IST)
'
സിബിഐ 5 ദ ബ്രെയ്ന്‍' വിജയം ജഗതിയ്‌ക്കൊപ്പമാണ് സംവിധായകന്‍ കെ മധു ആഘോഷിച്ചത്. മമ്മൂട്ടി ചിത്രം രണ്ടാം ആഴ്ചയിലും പ്രദര്‍ശനം തുടരുകയാണ്. അന്‍സിബ ഹസ്സനും സിബിഐ ടീമിനൊപ്പം ഉണ്ടായിരുന്നു.
സിബിഐ 5ന്റെ കോസ്റ്റ്യൂം ട്രയല്‍ സമയത്ത് എടുത്ത ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി. ജ്യോതി എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.സി.ബി.ഐ. ഓഫീസര്‍ ട്രെയിനിയായി അന്‍സിബ ചിത്രത്തിലുണ്ടായിരുന്നു.