ഇന്ത്യൻ സിനിമയിലെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി മമ്മൂട്ടി!

ഇന്ത്യൻ സിനിമയിലെ അപൂർവ്വ റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി മമ്മൂട്ടി!

Rijisha M.| Last Modified വ്യാഴം, 20 ഡിസം‌ബര്‍ 2018 (14:20 IST)
ഈ പുതുവർഷത്തിൽ മലയാളത്തിന്റെ മെഗാസ്‌റ്റാർ മമ്മൂക്കയെ തേടി അഭിമാനാര്‍ഹമായ ഒരു റെക്കോഡ് എത്തുന്നു. മൂന്നു വ്യത്യസ്ത ഭാഷകളിലായി നായക വേഷങ്ങളില്‍ അഭിനയിച്ച ചിത്രങ്ങള്‍ ഒരുമിച്ച്‌ ഒരു മാസം റിലീസ് ചെയ്യുക എന്ന നേട്ടമാണ് ഫെബ്രുവവരിയില്‍ മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു നായക നടനെ സംബന്ധിച്ചുള്ള ഏറെ അഭിമാനാര്‍ഹമായ റെക്കോർഡ് തന്നെയാണിത്. സമകാലികരായ മറ്റൊരു ഇന്ത്യന്‍ താരത്തിനും ഈ റെക്കോർഡ് സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല.

ഇതില്‍ ഏതെങ്കിലും ഒരു ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കപ്പെട്ടാല്‍ പോലും അടുപ്പിച്ച്‌ മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസ് സ്വന്തമാക്കിയതിന്റെ അപൂര്‍വ നേട്ടം സ്വന്തമാക്കാനാകും.

തെലുങ്കിലെ യാത്ര, തമിഴിലെ പേരൻപ്, മലയാളത്തിലെ എന്നീ മൂന്ന് ചിത്രങ്ങളാണ് ഈ ഫെബ്രുവരിയിൽ റിലീസിനൊരുങ്ങുന്നത്.

വൈഎസ് രാജശേഖര റെഡ്ഡി എന്ന മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണായക കാലഘട്ടം പ്രമേയമാക്കുന്ന 'യാത്ര' ഫെബ്രുവരി 7നാണ് തിയറ്ററുകളിലെത്തുന്നത്.

റിലീസിന് മുമ്പേ പ്രേക്ഷകർ സ്വീകരിച്ച തമിഴ് ചിത്രം പേരൻപ് ഫെബ്രുവരി 8നാണ് റിലീസിനെത്തുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉണ്ടയും ഫെബ്രുവരിയില്‍ റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :