Photos|സാരിയില്‍ മനോഹരിയായി ആന്‍ അഗസ്റ്റിന്‍,ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 ജൂലൈ 2021 (11:03 IST)

ലാല്‍ ജോസ് കണ്ടെത്തിയ അഭിനേത്രിയാണ് ആന്‍ അഗസ്റ്റിന്‍.'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഭിനയരംഗത്തെത്തിയത്. ഇന്ന് താരത്തിന്റെ 32-ാം ജന്മദിനമാണ്.1989 ജൂലൈ 30 നാണ് ആന്‍ അഗസ്റ്റിന്‍ ജനിച്ചത്.


ഏഴ് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ 13 ചിത്രങ്ങളില്‍ നടി വേഷമിട്ടു.സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ആനിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്.

സുഹൃത്ത് ഓണ്‍ലൈന്‍ സാരി ബോട്ടീക് തുടങ്ങിയതിന്റെ സന്തോഷം നിരവധി ഫോട്ടോഷൂട്ടുകളിലൂടെയാണ് നടി പ്രകടിപ്പിക്കുന്നത്.

സാരിയോട് ആനിന് പ്രത്യേക ഇഷ്ടമാണ്.ഓക്സിഡൈസ്ഡ് ആഭരങ്ങളാണ് താരം കൂടുതലും ധരിക്കാറുള്ളത്.


ശ്യാമപ്രസാദിന്റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നടി നേടിയിരുന്നു.2013ലാണ് സിനിമ പുറത്തിറങ്ങിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :