ഇനി വാലിബന്റെ നാളുകള്‍... ജയിലറില്‍ കണ്ടതൊന്നുമല്ല ഇനി വരാനുള്ളത്, സൂചന നല്‍കി സംവിധായകന്‍ അനീഷ് ഉപാസന

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 ഓഗസ്റ്റ് 2023 (09:05 IST)
മിനിറ്റുകള്‍ മാത്രം സ്‌ക്രീനില്‍ വന്നുപോയ ജയിലറിലെ മോഹന്‍ലാലിനെ സിനിമ കണ്ടിറങ്ങുമ്പോഴും ആരാധകരുടെ മനസ്സില്‍ നിന്ന് പോയി കാണില്ല. തിയേറ്ററുകളില്‍ ഏറ്റവും അധികം കയ്യടി ലഭിച്ച മോഹന്‍ലാലിന്റെ കാമിയോ റോള്‍ ഇതാണെന്ന് വേണമെങ്കില്‍ പറയാം. ലാല്‍ മാറ്റുവായി ജയിലര്‍ ചിത്രീകരണത്തിന് എത്തിയ നിമിഷം ഇന്നലെ കഴിഞ്ഞ പോലെ ഓര്‍ക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന.

അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്

അസിസ്റ്റന്റ് ഡിറക്റ്റര്‍ ലാല്‍ സാറിനെ വിളിക്കാന്‍ കാരവന്റെ അടുത്തെത്തിയപ്പോള്‍ ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ഞാന്‍ അയാളോട് ചോദിച്ചു..

''പൊളിക്കില്ലേ..??''
അവനൊന്ന് ചിരിച്ചു.
എനിക്കൊന്നും മനസ്സിലായില്ല
പെട്ടെന്ന് കാരവനില്‍ നിന്നും ഇറങ്ങിയ ലാല്‍ സാര്‍..''ഉപാസന പോയില്ലേ..??''

''ഇല്ല സാര്‍..സാറിനെയൊന്ന് ഈ ഡ്രസ്സില്‍ കണ്ടിട്ട് പോകാന്ന് കരുതി..''

''കണ്ടില്ലേ...എങ്ങനെയുണ്ട്...?''

''സാര്‍..ഒരു രക്ഷേം ഇല്ല...''

മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..പിന്നെ നേരെ ഷോട്ടിലേക്ക്...

ഒരു തുറസ്സായ സ്ഥലം
പൊരി വെയില്‍ ..ഏകദേശം 4 ക്യാമറകള്‍.
ലാല്‍ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..
പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നില്‍ക്കുന്ന ഞാനും

സംവിധായകന്റെ ശബ്ദം.

''ലാല്‍ സാര്‍ റെഡി...??

''റെഡി സാര്‍...''

''റോള്‍ ക്യാമറ..
ആക്ഷന്‍...''

ലാല്‍ സാര്‍ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാര്‍ നേരെ ചുണ്ടിലേക്ക്...
എന്റെ പൊന്നേ.....മാസ്സ്...

സത്യം പറഞ്ഞാല്‍ ആ റോഡില്‍ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു..ബൗണ്‍സേഴ്‌സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ അടങ്ങി..
ശേഷം ഞാന്‍
''സാര്‍ ഞാന്‍ പൊയ്‌ക്കോട്ടേ..?''
''ഇത്ര പെട്ടെന്നോ..??''
''എനിക്ക് ഇത് മതി സാര്‍...''
ചെറുതായൊന്ന് ചിരിച്ചു..

ഞാന്‍ തിരികെ നടക്കുമ്പോള്‍ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ്ഡയറക്ടര്‍ എന്നെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു..

അതേ സമയം ഞാന്‍ കേള്‍ക്കുന്നത് ആ ഷോട്ടിന് തീയറ്ററില്‍ ലഭിക്കുന്ന കയ്യടികളും ആര്‍പ്പ് വിളികളും മാത്രമായിരുന്നു.
Yes...this s the mohanlal...
ഇനി വാലിബന്റെ നാളുകള്‍...

NB : നമ്മളെല്ലാം ആര്‍ത്ത് വിളിച്ചത് ലാല്‍ സാര്‍ ചെയ്ത സിംഗിള്‍ ഷോട്ട് ആണ്







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :