കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 8 ജൂലൈ 2021 (08:59 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ആന്‍ഡ്രിയ ജെര്‍മിയ. തന്റെ പഴയ ഓര്‍മ്മകള്‍ ഓരോന്നായി പങ്കുവെക്കുകയാണ് നടി. കുട്ടിക്കാലവും സ്‌കൂളും കോളേജിലെയും വിശേഷങ്ങളും ഒക്കെ ആന്‍ഡ്രിയ പങ്കുവെച്ചിരുന്നു. തന്റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കോളേജില്‍ പഠിക്കുമ്പോള്‍ എടുത്ത ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. ആ കാലത്തേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു എന്നും ആന്‍ഡ്രിയ പറയുന്നു.
'ഞാനൊരു കോളേജ് പെണ്‍കുട്ടിയായിരിക്കുമ്പോള്‍, എനിക്ക് പ്രായപൂര്‍ത്തിയാകാന്‍ ആഗ്രഹമുണ്ടായിരുന്നു... ഇപ്പോള്‍ ഞാന്‍ ഒരു മുതിര്‍ന്ന ആളാണ്, കെയര്‍ഫ്രീ കോളേജ് പെണ്‍കുട്ടിയായി മടങ്ങാന്‍ ആഗ്രഹിക്കുന്നു'-ആന്‍ഡ്രിയ കുറിച്ചു.
ഏറെ തിരക്കുള്ള തെന്നിന്ത്യന്‍ നടിമാരിലൊരാളാണ് ആന്‍ഡ്രിയ ജെര്‍മിയ. മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.
മാസ്റ്ററാണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒന്ന്.നോ എന്‍ട്രി, വട്ടം, കാ, പിസാസ് 2 തുടങ്ങി നിരവധി സിനിമകളാണ് ആന്‍ഡ്രിയയുടേതായി ഒരുങ്ങുന്നുണ്ട്.