രൺബീറിനൊപ്പമെത്താൻ തനിക്ക് നാല് കസേരകളുടെ പൊക്കം വേണമെന്ന് അമിതാഭ് ബച്ഛൻ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 26 ഫെബ്രുവരി 2020 (17:38 IST)
രൺബീർ കാപൂറിന്റെ അഭിനയ മികവിനെ വാനോളം പുകഴ്ത്തി ബോളിവുഡിന്റെ സ്വന്തം ബിഗ് ബി. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന 'ബ്രഹ്മാസ്ത്ര' യുടെ ഷൂട്ടിങ് ലൊക്കേഷനിൽനിന്നുമുള്ള ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പംകുവച്ചുകൊണ്ടാണ് രൺബീർ കപൂറിനെ പ്രകീർത്തിച്ച് ബച്ഛൻ രംഗത്തെത്തിയത്.

സെറ്റിൽ രൺബീറിനരികിൽ നാല് കസേരകൾക്ക് മുകളിൽ കയറിയിരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. 'എന്റെ ഇഷ്ട നടന്മാരില്‍ ഒരാളായ രണ്‍ബീറിനൊപ്പമുള്ള ജോലിയിലാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ അസാധ്യമായ കഴിവിന്​ഒപ്പമെത്താന്‍ എനിക്ക്​ നാല്​കസേരകളുടെ ഉയരം വേണം' എന്നായിരുന്നു ബച്ഛൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. രൺബീറിനോടുള്ള ആരാധന മുൻപ് പല തവണ ബച്ഛൻ വെളിപ്പെടുത്തിയിട്ടുണ്ട്.

'രണ്‍ബീറിന്റെ മുഖം ദൈവത്തിന്റെ അനുഹമാണ്​. വികാരങ്ങളുടെ വേലിയേറ്റങ്ങൾ സൃഷ്ടിക്കാൻ യാതൊരു പരിശ്രമവും അവനുവേണ്ട. എന്നാൽ എനിക്കതിന്​നിരന്തര പരിശ്രമങ്ങള്‍ ആവശ്യമാണ്​. സംവിധായകരോട് അതിനായി ഞാൻ എപ്പോഴും സഹായവും ആവശ്യപ്പെടാറുണ്ട്' എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ ബച്ഛൻ വെളിപ്പെടുത്തിയിരുന്നു. ര‌ൺബീറിനൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത് എങ്കിലും പിതാവ് ഋഷി കപൂറിനൊപ്പവും അമ്മ നീതു സിങിനൊപ്പവും ബിഗ് ബി നിരവധി സിനിമകൾ അഭിനയിച്ചിട്ടുണ്ട്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിൽ ആലിയ ഭട്ടാണ് റൺബീറിന്റെ നായിക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :