കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 31 മാര്‍ച്ച് 2022 (17:13 IST)
യുവനടന്‍ അമിത് ചക്കാലക്കല്‍ നായകനാവുന്ന ജിബൂട്ടി ഒ.ടി.ടി റിലീസ് ചെയ്തു. ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ച വിവരം അമിത് തന്നെയാണ് അറിയിച്ചത്.
ഇന്ത്യയിലും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലുമായി നിര്‍മ്മിച്ച പ്രണയ ചിത്രമാണിത്. ഇടുക്കിയില്‍ നിന്നും ജിബൂട്ടിയിലേക്ക് പോകുന്ന ഒരു യുവാവിന്റെ കഥയാണ് സിനിമ പറയുന്നത്. പഞ്ചാബ് കാരിയായ ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക.
കിഷോര്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി ,രോഹിത് മഗ്ഗു,അലന്‍സിയര്‍, നസീര്‍ സംക്രാന്തി ഗീത, സുനില്‍ സുഖദ, ബിജു സോപാനം, വെട്ടുകിളി പ്രകാശ്, പൗളി വത്സന്‍,അഞ്ജലി നായര്‍, ജയശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.ടി ഡി ശ്രീനിവാസ് ഛായാഗ്രഹണവും സംജിത് മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.ദീപക്‌ദേവാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.