അമീര്‍ഖാന്‍ വീണ്ടും എയ്റ്റ് പാക്കിലായി, മസില്‍ കണ്ട് മോഹിച്ച് പാപ്പരാസികള്‍

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 20 സെപ്‌റ്റംബര്‍ 2014 (16:35 IST)
കുറേ നാളായി ബൊളിവുഡ്ഡില്‍ മസില്‍ പെരുക്കം ഒന്ന് മാറിനിന്നിട്ട്. അതിന് വിരാമമിട്ട് ഷാരൂഖ് ഖാന്‍ തന്റെ എയ്റ്റ് പാക്ക് മസില്‍ ബോഡിയുമായി വെള്ളിത്തിരയിലെത്തിയതൊടെ നായകനമാരെല്ലാവരും മസില്‍ പെരുപ്പിക്കാനുള്ള തിരക്കിലായിരുന്നു.
ഇപ്പോളിത ഇറങ്ങിയ ഹിന്ദി സിനിമയില്‍ നായകന്മാരെല്ലാം മസില്‍ ബൊഡിയും പെരുപ്പിച്ചു നില്‍ക്കുന്നു.

എല്ലാ അവന്മാരും മുടിഞ്ഞ മസിലും പെരുപ്പിച്ച് നില്‍ക്കുമ്പോള്‍ പിന്നെ അമീര്‍ഖാനെങ്ങനെ മാറിനില്‍ക്കാനാകും. അങ്ങനെ അമീറും കഷ്ടപ്പെട്ട് വീണ്ടും എയ്റ്റ്പാക്കിലേക്കെത്തി. നേരത്തേ 2008ല്‍ പുറത്തിറങ്ങിയ ഗജനിക്ക് വേണ്ടി ആമിര്‍ ഏയ്റ്റ് പാക്കില്‍ എത്തിയിരുന്നു. എന്നാല്‍ ഇത്തവണ മസില്‍ പെരുപ്പിച്ചത് പുതിയ സിനിമ പികെയ്ക്കു വേണ്ടിയാണ്.

ഉടുതുണിക്ക് മറുതുണിയില്ലാതെ എത്തിയ പികെയുടെ ആദ്യ പോസ്റ്റര്‍ കണ്ട് ആരാധകര്‍ ഞെട്ടിയെങ്കിലും താരത്തില്‍ പെരുപ്പിച്ച കിടിലന്‍ മസിലുകണ്ട് പാപ്പരാസികള്‍ പിന്നാലെ കൂടിയിരിക്കുന്നതായാണ് വിവരം. ഗോദാവരി നദീതീരത്ത് ഷൂട്ടിങിനെത്തിയ ആമിറിന്റെ മസില്‍ സൌന്ദര്യം ഒപ്പിയെടുത്ത് ഒരു പാപ്പരാസി അത് പുറത്തുവിടുകയും ചെയ്തിരിക്കുന്നു. താരത്തിന്റെ പുതിയ സ്റ്റൈലികണ്ട് ഇപ്പോള്‍ ആരാധകരും എയ്റ്റ്പായ്ക്ക് മസില്‍ ഉരുട്ടിയെടുക്കാനുള്ള നെട്ടോട്ടത്തിലാണെന്നാണ് പ്രചരിക്കുന്ന കിംവദന്ദികള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :