കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 31 ഓഗസ്റ്റ് 2021 (17:22 IST)
സോഷ്യല്‍മീഡിയയിലും അല്ലുഅര്‍ജുന്‍ തന്നെയാണ് താരം.ഇന്‍സ്റ്റാഗ്രാമില്‍ 13 ദശലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് സ്‌റ്റൈലിഷ് നടന്‍.ഫോട്ടോ ഷെയറിംഗ് പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ആദ്യ സൗത്ത് നടനായി മാറി അല്ലു അര്‍ജുന്‍.
തൊട്ടുപിന്നില്‍ വിജയ് ദേവരകൊണ്ടയാണ് ഉള്ളത്. ടോളിവുഡ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന് ആകട്ടെ 7.1 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട് ഇന്‍സ്റ്റഗ്രാമില്‍.6.9 മില്യണ്‍ ഫോളോവേഴ്സുമായി ബാഹുബലി താരം പ്രഭാസും പിന്നിലുണ്ട്. കെജിഎഫ്ഫെയിം യാഷിന് ഇന്‍സ്റ്റാഗ്രാമില്‍ 5 ദശലക്ഷം ആണ് ഉള്ളത്.