വിലപിടിപ്പുള്ള സമ്മാനം തന്നെ, ഭാര്യക്ക് ഉള്ളികൊണ്ടുള്ള കമ്മൽ നൽകി അക്ഷയ് കുമാർ !

വെബ്‌ദുനിയ ലേഖകൻ| Last Updated: വെള്ളി, 13 ഡിസം‌ബര്‍ 2019 (15:17 IST)
ഉള്ളിയുടെ വില ഓരോ ദിവസവും റോക്കറ്റുപോലെ കുതിച്ചുയരുന്നതിൽ വലിയ പ്രതിഷേധങ്ങളാണ് രാജ്യത്ത് ഉടനീളം നടക്കുന്നത്. ഉള്ളി വില വർധിച്ചത് പാര്‍ലമെന്റില്‍ വരെ വലിയ ബഹളങ്ങൾക്ക് ഇടയക്കിയിരുന്നു. ഉള്ളി വില ഉയർന്നതിനെ ബോളിവുഡ് സൂപ്പർ തരം ട്രോളിയ രീതിയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

മറ്റൊന്നുമല്ല, ഉള്ളിയിൽ തിർത്ത ഒരു ജോഡി കമ്മൽ ഭാര്യ ഭാര്യ ട്വിങ്കിള്‍ ഖന്നയ്ക്ക് സമ്മാനമായി നൽകിയിരിക്കുകയാണ് അക്ഷയ് കുമാർ. ഈ സമയത്ത് നൽകാവുന്ന ഏറ്റവും വില്പിടിപ്പുള്ള സമ്മാനം തന്നെ. ട്വിങ്കിൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രം ഇപ്പോൾ തരംഗമായി കഴിഞ്ഞു. ബോളിവുഡിലെ ഹിറ്റ് ഷോ ആയ കപിൽ ശർമ ഷോയിൽ പങ്കെടുത്ത മടങ്ങിയെത്തിയപ്പോഴാണ് ഭാര്യക്കായി അക്ഷയെ കുമാർ സ്നേഹ സമ്മാനം നൽകിയത്.

'അവരിത് കരീനയെ കാണിച്ചു, പക്ഷേ അത് കരീനയെ ഇംപ്രസ് ചെയ്തെന്ന് എനിക്കു തോന്നിയില്ല, പക്ഷേ ഇത് നീ ആസ്വദിക്കുമെന്ന് എനിക്കറിയാമായിരുന്നു, അതൊകൊണ്ട് ഞാനിതു നിനക്കായി കൊണ്ടുവന്നു. കപിൽ ശർമ ഷോയിൽ പങ്കെടുത്ത് മടൺഗിയെത്തിയ എന്റെ ഭർത്താവ് ഇങ്ങനെയാണ് പറഞ്ഞത്. ചിലപ്പോള്‍ നിസാരമായ കാര്യങ്ങളാണ് നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുക,' ട്വിങ്കിള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. #onionearrings, #bestpresentaward എന്നീ ഹാഷ് ടാഗുകളോടെയാണ് ട്വിങ്കിള്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :