നാഗ ചൈതന്യ വിവാഹത്തിന് ഒരുങ്ങുന്നു ? റിപ്പോര്‍ട്ടുകള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (14:49 IST)
തെലുങ്ക് താരം നാഗ ചൈതന്യ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. നടന്റെ കുടുംബാംഗങ്ങള്‍ വിവാഹാലോചനയുമായി മുന്നോട്ട് പോകുകയാണെന്നാണ് വിവരം. ഒരു വ്യവസായ കുടുംബാംഗമാണ് വധു.


നേരത്തെ നടി ശോഭിത ധുലിപാലയുമായി നടന്‍ പ്രണയത്തില്‍ ആണെന്ന് തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടയിരുന്നു. ഇതിനെതിരെ നടി തന്നെ രംഗത്തെത്തിയിരുന്നു.

നാഗചൈതന്യയുടെ ആദ്യ ഭാര്യ സാമന്തയായിരുന്നു. 2017ല്‍ ഗോവയില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. നാലുവര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ രണ്ടാളും വേര്‍പിരിഞ്ഞു.






അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :