കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 23 ജൂണ്‍ 2022 (17:10 IST)
അജിത്തിന്റെ 61-ാമത് ചിത്രം ഒരുങ്ങുകയാണ്, നടന്‍ തുടര്‍ച്ചയായ മൂന്നാം തവണയും സംവിധായകന്‍ എച്ച് വിനോദുമായി കൈകോര്‍ക്കുന്നു. 'എകെ 61' ഒരു പാന്‍-ഇന്ത്യന്‍ റിലീസായിരിക്കുമെന്നാണ് പുതിയ വിവരം.ചിത്രം അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യും. ചിത്രീകരണ സംഘത്തിനൊപ്പം മഞ്ജു വാര്യര്‍ ചേര്‍ന്നു.
അജിത്ത് യാത്രയിലാണ്.യുകെ യാത്ര അവസാനിപ്പിച്ച് നടന്‍ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് മടങ്ങും.അടുത്ത ഷൂട്ടിംഗ് ഷെഡ്യൂളില്‍ പൂനെയിലെ 'എകെ 61' ടീമിനൊപ്പം ചേരും.സംവിധായകന്‍ എച്ച് വിനോദ് മറ്റ് താരങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുകയാണ്.ഹൈദരാബാദിലാണ് ഷൂട്ടിംഗ്.