ഞാന്‍ ആരാണെന്ന്!!! ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം കുട്ടികളുടെ ചോദ്യം കേട്ട് ഞെട്ടി നിവിൻ

ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Last Updated: വ്യാഴം, 19 സെപ്‌റ്റംബര്‍ 2019 (12:52 IST)
ഓട്ടോഗ്രാഫ് വാങ്ങിയ ശേഷം നടന്‍ നിവിന്‍പോളിയോട് ഇത് ആരാണെന്ന് ചോദിക്കുന്ന കുട്ടികളുടെ വീഡിയോ പങ്കുവെച്ച് അജു വര്‍ഗീസ്.ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് ലൊക്കേഷനിടെ ഉണ്ടായ സംഭവമാണ് അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

രണ്ട് കുട്ടികള്‍ ചേര്‍ന്ന് നിവിന് അടുത്തെത്തി ഓട്ടോഗ്രാഫ് വാങ്ങിക്കുന്നു. കൂട്ടത്തില്‍ ഒരു കുട്ടി ഇതാരാണെന്ന് ചോദിക്കുമ്പോള്‍ മറ്റേ കുട്ടി ഹീറോ എന്ന് പറയുന്നു.ഓട്ടോഗ്രാഫ് ഒപ്പിട്ട ശേഷം ‘ഞാനാരാണെന്നാണ് ‘അവര്‍ ചോദിച്ചതെന്ന് ചിരിച്ചുകൊണ്ട് നിവിന്‍ പറയുന്നതാണ് വീഡിയോ.അജു വര്‍ഗീസ് ഷെയര്‍ ചെയ്ത വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും നിറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :