'കടവുളേ... എന്നൊന്നും വിളിക്കണ്ട, പേര് വിളിച്ചാൽ മതി': ആരാധകരോട് അജിത്ത്

Ajith
നിഹാരിക കെ എസ്| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (11:45 IST)
വിജയ്ക്കാണോ അജിത്തിനാണോ ഏറ്റവും കൂടുതൽ ആരാധകരുള്ളത് എന്ന ചോദ്യം തമിഴകത്ത് ഉയർന്നു കേൾക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ആരാധകരുടെ ഫാൻ ഫൈറ്റിൽ ഇവർ തന്നെയാണ് എപ്പോഴും മുന്നിൽ. എന്നാൽ, താരാരാധനയെ പ്രോത്സാഹിപ്പിക്കാത്ത ആളാണ് അജിത്ത്. തല എന്നായിരുന്നു അജിത്തിനെ ആരാധകർ വിളിച്ചിരുന്നു. തന്നെ അങ്ങനെ വിളിക്കരുതെന്ന് അജിത്ത് ആവശ്യപ്പട്ടത് വാർത്തയായിരുന്നു.

ഇപ്പോഴിതാ നടൻ പങ്കുവെച്ച പുതിയ പ്രസ്താവനയും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്റെ ആരാധകർ പങ്കുവെച്ച 'കടവുളേ അജിത്തേ' എന്ന അഭിസംബോധന സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പൊതു ഇടങ്ങളിലും മതപരമായ ചടങ്ങുകളിൽ പോലും ആരാധകർ ഈ വാക്കുകൾ വിളിച്ചിരുന്നു. അടുത്തിടെ ശബരിമലയിൽ വരെ 'കടവുൾ അജിത്ത്' എന്ന ബാനറുമായി ആരാധകർ എത്തിയിരുന്നു. ഈ അഭിസംബോധന അവസാനിപ്പിക്കണമെന്നാണ് അജിത് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇത്തരം വിളികള്‍ അസ്വസ്ഥയുണ്ടാക്കുന്നതും, അലോസരപ്പെടുത്തുന്നതുമാണെന്നാണ് താരം പറയുന്നത്.

'കടവുളേ...അജിത്തേ' എന്ന വിളി അടുത്തിടെയാണ് വൈറലായി മാറിയത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നും ഉടലെടുത്ത ഈ വിളി വളരെ പെട്ടെന്ന് വൈറലായി. ഇതോടെയാണ് ചൊവ്വാഴ്ച അജിത് തന്റെ പിആർ ആയ സുരേഷ് ചന്ദ്ര മുഖേന തമിഴിലും ഇം​ഗ്ലീഷിലും പ്രസ്താവന പുറത്തിറക്കിയത്.

'കുറച്ച് വൈകിയാണെങ്കിലും എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം ഞാന്‍ പറയുന്നു, പ്രത്യേകിച്ചും, കെ....', 'അജിത്തേ' എന്നീ മുദ്രാവാക്യങ്ങൾ വിവിധ പരിപാടികളിലും പൊതുയോഗങ്ങളിലും ഇപ്പോള്‍ കേള്‍ക്കുന്നുണ്ട്. ‌പേരിനൊപ്പം എന്തെങ്കിലും ഒരു തരം അഭിസംബോധന ചേർക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്‍റെ പേരോ ഇനീഷ്യലോ ഉപയോഗിച്ച് അഭിസംബോധന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുസ്ഥലങ്ങളിൽ ഈ മുദ്രാവാക്യം വിളിക്കുന്ന എല്ലാവരോടും ഇത് ഉടൻ നിർത്താനും. അങ്ങനെ ചെയ്യുന്നതിൽ നിന്ന് സ്വയം നിയന്ത്രിക്കാനും ശ്രമിക്കണം. ആരെയും വേദനിപ്പിക്കാതെ, നിങ്ങളുടെ കുടുംബത്തെ പരിപാലിക്കുക, നിയമം അനുസരിക്കുന്ന പൗരന്മാരായിരിക്കുക എന്നാണ്"- അജിത് പ്രസ്താവനയിൽ ആവശ്യപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :