നിഹാരിക കെ.എസ്|
Last Modified തിങ്കള്‍, 13 ജനുവരി 2025 (09:35 IST)
തമിഴ് നടൻ അജിത്ത് കുമാറിന്‍റെ റേസിങ് ടീം 24 എച്ച് ദുബായ് 2025 എൻഡ്യൂറൻസ് റേസിൽ മൂന്നാം സ്ഥാനം നേടിയത് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. അജിത്തിന്‍റെ ഭാര്യ ശാലിനിയും മക്കളും റേസിംഗ് കാണാൻ എത്തിയിരുന്നു. റേസിന് ശേഷം നടൻ തന്റെ പ്രിയതമ ശാലിനിക്ക് അജിത്ത് നന്ദി പറയുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
'ശാലു, എന്നെ റേസിങ്ങിന് അനുവദിച്ചതിന് നന്ദി' എന്ന് അജിത് പറയുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. വിജയത്തിന് ശേഷം ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷം പങ്കിടുന്ന ദൃശ്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്. മകനെ കെട്ടിപ്പിടിക്കുന്നതും ശാലിനിയെ ചുംബിക്കുന്ന വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
നിരവധിപേർ ഈ നേട്ടത്തിൽ നടനെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്. അടുത്തിടെ കാർ റെയ്സിങ് പരിശീലനത്തിനിടെ അജിത്ത് അപകടത്തില്‍ പെട്ടിരുന്നു. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനത്തിന് കേടുപാടുകൾ ഉണ്ടായെങ്കിലും അജിത്തിന് പരിക്കുകൾ ഒന്നും പറ്റിയിരുന്നില്ല.