കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 5 മാര്‍ച്ച് 2024 (17:27 IST)
അജിത്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ് വിഡാ മുയര്‍ച്ചി അപ്‌ഡേറ്റനായി.മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അസെര്‍ബെയ്ജാനില്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. സിനിമയുടെ അപ്‌ഡേറ്റ് പുറത്ത് വന്നു.
സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് പുതിയ വിവരം.പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാന്‍ ബാക്കിയുണ്ട് എന്നാണ് കേള്‍ക്കുന്നത്.
ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് നേടി.ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സൗത്തും സാറ്റലൈറ്റ് റൈറ്റ്‌സ് സണ്‍ ടിവിയുമാണ് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
തൃഷയാണ് സിനിമയിലെ നായിക. അജിത്തിന്റെ തുനിവ് എന്ന ചിത്രമാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്.