വിജയ്‌യെ ‘കൊന്ന്’ അജിത് ആരാധകർ; തരംതാണ പ്രവൃത്തിയെന്ന് സോഷ്യൽ മീഡിയ

Last Modified തിങ്കള്‍, 29 ജൂലൈ 2019 (19:58 IST)
തമിഴകത്തിന്റെ സൂപ്പർതാരങ്ങളാണ് തല അജിത് കുമാറും ദളപതി വിജയും. ഇരുവരുടെയും ആരാധകർ തമ്മിൽ മിക്കപ്പോഴും കലഹമാണ്. ഏതെങ്കിലും ഇറങ്ങിയാൽ പരസ്പരം ചെളിവാരിയെറിയുന്ന കാര്യത്തിൽ രണ്ട് പേരുടേയും ആരാധകർ മോശമല്ല.

ഇപ്പോഴിതാ, വീണ്ടും വിജയ് - അജിത് ആരാധകരുടെ പോരാണ് ട്വിറ്ററിൽ. വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകള്‍ അജിത് ആരാധകര്‍ എന്ന് പറയപ്പെടുന്നവര്‍ പ്രചരിപ്പിച്ചതോടെയാണ് പോര് രൂക്ഷമായത്. തിങ്കളാഴ്ച രാവിലെയോടെയാണ് ആര്‍.ഐ.പി വിജയ്, ആര്‍.ഐ.പി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററിൽ ട്രെൻഡിങ്ങിൽ വന്നത്.

ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തരം താണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്. ഇത്തരത്തിലുള്ള നാണം കെട്ട പ്രവൃത്തികൾ നിർത്തണമെന്നും ചിലർ അഭിപ്രായപ്പെട്ടു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :