ഇന്ത്യന്‍ സിനിമ ലോകം ഒന്നിച്ച് കാണും,ഹൃത്വിക് റോഷന്‍ മുതല്‍ പൃഥ്വിരാജ് വരെ,'അജയന്റെ രണ്ടാം മോഷണം' ആദ്യ ടീസര്‍ നാളെ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മെയ് 2023 (09:02 IST)
60 കോടി ബജറ്റില്‍ ഒരുങ്ങുന്ന ടോവിനോ തോമസ് ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ആദ്യ ടീസര്‍ നാളെ വൈകുന്നേരം 7 മണിക്ക് പുറത്ത് വരും.

തമിഴില്‍ ലോകേഷ് കനകരാജും മലയാളത്തില്‍ പൃഥ്വിരാജും ഹിന്ദിയില്‍ ഹൃത്വിക് റോഷനും തെലുങ്കില്‍ നാനിയും കന്നഡയില്‍ രക്ഷിത് ഷെട്ടിയും ചേര്‍ന്ന് ടീസറുകള്‍ പുറത്തിറക്കും. മൂന്ന് ടീസറുകളും ഒരു ട്രെയിലറും ആണ് സിനിമയ്ക്ക് ആയി നിര്‍മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്. ടോവിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ടീസറും ട്രെയിലറും ഉടനെ എത്തുമെന്നാണ് ടൊവിനോ പറഞ്ഞു. മണിയന്‍, കുഞ്ഞിക്കേളു, അജയന്‍ എന്നീ കഥാപാത്രങ്ങളെ കാണിക്കുന്നതിന് വേണ്ടി മുന്ന് ടീസറും ഒരു ട്രെയ്‌ലറുമായായിരിക്കും എത്തുക. കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ് മൂന്ന് ടീസര്‍ എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.


അജയന്റെ രണ്ടാം മോഷണം ത്രീഡിയായാണ് റിലീസ്. മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ വി എഫ് എക്‌സിനു വളരെയധികം പ്രാധാന്യമുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :