Last Modified വെള്ളി, 2 ഓഗസ്റ്റ് 2019 (18:09 IST)
മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ ‘പൊന്നിയിൻ സെൽവനിൽ’ മലയാളത്തിന്റെ സ്വന്തം ഐശ്വര്യ ലക്ഷ്മിയും. അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യയും ഉണ്ടാകുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. നിലവിൽ തന്റെ കന്നി തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ഐശ്വര്യ.
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിലാണ് ഐശ്വര്യ ഇപ്പോൾ അഭിനയിക്കുന്നത്. ബാഹുബലിയെ കടത്തിവെട്ടുന്ന ഗംഭീര കാസ്റ്റിംഗാണ് ചിത്രത്തിനായി മണിരത്നം നടത്തിയിരിക്കുന്നത്. 2012 മുതല്‍ ജോലികള്‍ തുടങ്ങിയ ചിത്രം സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ നീണ്ടു പോവുകയായിരുന്നു.
വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, അമല പോള്‍, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ എന്നിവരെയാണ് സ്വപ്‌ന ചിത്രത്തിലേക്ക് മണി രത്‌നം കാസ്റ്റ് ചെയ്തിരിക്കുന്നത്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. ഛായാഗ്രഹണം രവി വര്‍മന്‍.