ചിപ്പി പീലിപ്പോസ്|
Last Modified വ്യാഴം, 2 ജനുവരി 2020 (10:54 IST)
തൊട്ടതെല്ലാം പൊന്നാക്കുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന്റെ ഭാഗ്യനടി എന്ന ലേബലിലേക്ക് ഐശ്വര്യ മാറിയത് പെട്ടന്നായിരുന്നു. ഇതിനിടയിൽ തന്റെ ആദ്യ തമിഴ് ചിത്രത്തിലും ഐശ്വര്യ അഭിനയിച്ച് കഴിഞ്ഞു. ഇനി വരാനുള്ളത് ധനുഷ് ചിത്രമാണ്.
ഇതിനിടയിൽ ഇപ്പോൾ ഐഷു തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് ആരാധകർ ചർച്ചയാക്കുന്നത്. ഐഷുവിന്റെ വെറൈറ്റി ചിത്രത്തിന് രസം കുറയാത്ത കമന്റുകളുമാണ് വന്നുകൂടുന്നത്.
സാരി അണിഞ്ഞ് കഴുത്തിലും തലയിലും പൂവ് ചുറ്റിയാണ് ഐശ്വര്യ ഫോട്ടോയിലുള്ളത്. ചിത്രം വൈറല്‍ ആയെങ്കിലും ആരാധകര്‍ കമന്റ് ബോക്‌സില്‍ രസകരമായ ഓരോ ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ്. ഇതെന്താ പൂക്കടയോ? തോട്ടില്‍ വീണതാണോ? ബാധ കേറിയോ? എന്നിങ്ങനെ പോകുന്നു ആരാധകരുടെ ചോദ്യങ്ങള്‍.