ഐഷൂനെന്താ ഗ്ലാമർ ആയി കൂടേ? ഐശ്വര്യ ലക്ഷ്മി ആള് പൊളിയാണ്!

Last Modified വ്യാഴം, 21 ഫെബ്രുവരി 2019 (10:00 IST)
മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാളികളുടെ മനസിൽ ഇടം പിടിച്ചത്. മായാനദി മുതൽ വിജയ് സൂപ്പറും പൌർണമിയും വരെ ഐശ്വര്യ നായികയായി എത്തുന്ന ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വിജയ് സൂപ്പറും പൌർണമിയും വമ്പൻ ഹിറ്റുകളാണ്.

ഐശ്വര്യയുടെ സിനിമയല്ല, മറിച്ച് താരത്തിന്റെ ഏറ്റവും പുതിയ വേഷവിധാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏഷ്യാവിഷന്‍ അവാര്‍ഡ് നിശക്ക് താരം എത്തിയത് അല്പം ഗ്ലാമറസായാണ്. പര്‍പ്പിള്‍ നിറത്തിലുള്ള സ്ലീവ്‌ലെസ് ഗൗണ്‍ ധരിച്ചെത്തിയ ഐഷുവിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

‘ഞങ്ങളുടെ ഐഷു ഇതല്ല, ഇങ്ങനല്ല’ എന്ന് പറയുന്നവരുമുണ്ട്. അതേസമയം, ഐഷു പൊളിയാണ് എന്നാണ് മറ്റ് പലരും പറയുന്നത്. പിന്തുണയും ഒപ്പം നല്ല വിമർശനവും ഈ ചിത്രത്തിനു ലഭിക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :