Last Modified ശനി, 9 മാര്‍ച്ച് 2019 (16:55 IST)
പൃഥ്വിരാജിന്‍റേതായി കോമഡിച്ചിത്രങ്ങള്‍ വല്ലപ്പോഴുമാണ് സംഭവിക്കുക. വന്നാല്‍ അതൊരു വരവായിരിക്കുകയും ചെയ്യും. ഒടുവില്‍ നാദിര്‍ഷയുടെ സംവിധാനത്തില്‍ വന്ന ‘അമര്‍ അക്‍ബര്‍ അന്തോണി’ നമ്മളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല.
കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു.‘ബ്രദേഴ്സ് ഡേ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഐശ്വര്യ രാജേഷ് ആണ് നായിക. ഭാഗ്യനായിക എന്നാണ് ഐഷു അറിയപ്പെടുന്നത് തന്നെ.
കോമഡിയും ആക്ഷനും റൊമാന്‍സും ഇമോഷനുമെല്ലാം ചേര്‍ന്ന ഒരു ഒന്നാന്തരം എന്‍റര്‍ടെയ്നറായിരിക്കും ബ്രദേഴ്സ് ഡേ എന്നാണ് പൃഥ്വിരാജ് നല്‍കുന്ന ഉറപ്പ്. എന്തായാലും പൃഥ്വിയുടെ വാക്കില്‍ വിശ്വസിക്കാം. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ കലാഭവന്‍ ഷാജോണ്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് കൌതുകകരമായ വസ്തുത.