രേണുക വേണു|
Last Modified വെള്ളി, 18 മാര്‍ച്ച് 2022 (13:12 IST)
ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി. സിനിമയിലെ പ്രണയരംഗങ്ങളെല്ലാം മികച്ചതായിരുന്നു. ചിത്രത്തിലെ 'മിഴിയില്‍ നിന്നും മിഴിയിലേക്ക്' എന്ന ഗാനരംഗത്ത് ഐശ്വര്യയും ടൊവിനോയും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളുണ്ട്. ഇതെല്ലാം കണ്ട് അമ്മ തന്നോട് മിണ്ടാതിരുന്ന സംഭവം ഐശ്വര്യ ലക്ഷ്മി പഴയൊരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 'മായാനദി കണ്ട് അമ്മ മിണ്ടാതിരുന്നു. ആറേഴ് മാസത്തോളമായിരുന്നു അമ്മ മിണ്ടാതിരുന്നത്. പിന്നീട് അമ്മ വിളിച്ചു. ഇനി മേലാല്‍ അഭിനയിക്കരുത്, എന്നോട് മിണ്ടരുതെന്നായിരുന്നു മായാനദി കണ്ട ശേഷം അമ്മ പറഞ്ഞത്,' ഐശ്വര്യ ലക്ഷ്മി പറഞ്ഞു.