Last Modified ഞായര്‍, 30 ജൂണ്‍ 2019 (11:01 IST)
രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന നായികയാണ് അഹാന കൃഷ്ണകുമാർ. അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം അഹാന മികവ് തെളിയിച്ചിരുന്നു. ശേഷം നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും താരം അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങിയ സിനിമകളാണ് താരപുത്രിയുടേതായി എത്തുന്നത്. ടൊവിനോ തോമസിനൊപ്പം ശക്തമായ പ്രകടനമാണ് ലൂക്കയില്‍ കാഴ്ചവെച്ചത്. ഇവരുടെ കെമിസ്ട്രി മികച്ചതാണെന്നും നല്ലൊരു റൊമാന്റിക് ചിത്രമാണ് ലൂക്കയെന്നും വ്യക്തമാക്കി നിരവധി പേരാണ് എത്തിയിട്ടുള്ളത്. ഇപ്പോഴിതാ അഹാനയുടെ പ്രകടനത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് മാല പാര്‍വതി.
അഹാന ഇനി സിനിമാ ഇന്‍ഡസ്ട്രി ഭരിക്കുമെന്നും ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് അഹാനയ്ക്ക് ലഭിക്കുമെന്നുമാണ് കരുതുന്നതെന്നും മാല പാർവതി പറയുന്നു. പാര്‍വതിയുടെ വാക്കുകളാണ് തന്റെ ആദ്യ അവാര്‍ഡെന്നും അഹാന പറയുന്നു. പറഞ്ഞറിയിക്കാവുന്നതിനും അപ്പുറത്തെ സന്തോഷമായിരുന്നു തനിക്കെന്നായിരുന്നു അഹാന പോസ്റ്റിന് കമന്റിട്ടത്.