വെൽകം ബാക്ക് പൂർണിമ! - 17 വർഷത്തിന് ശേഷം വൈറസിലൂടെ തിരിച്ചെത്തി പൂർണിമ ഇന്ദ്രജിത്ത്

Last Modified ശനി, 18 മെയ് 2019 (11:28 IST)
കേരളത്തെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ കാലത്തിന്റെ കഥ പറയുന്ന വൈറസ് റിലീസിംഗിന് ഒരുങ്ങുകയാണ്. റിമ കല്ലിങ്കൽ നിർമിച്ച് ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിൽ കുഞ്ചാക്കോ ബോബൻ, പാർവതി, ടൊവിനോ തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണിമ ഇന്ദ്രജിത്ത് മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ പൂര്‍ണിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഭര്‍ത്താവും നടനും ഈ സിനിമയുടെ ഭാഗവുമായ ഇന്ദ്രജിത്താണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

പോസ്റ്റര്‍ റിലീസ് ചെയ്ത് ഇന്ദ്രജിത്ത് 17 വര്‍ഷത്തെ ഇടവേളയ്ക്ക് സിനിമയിലേക്ക് തിരികെയെത്തുന്ന പൂര്‍ണിമയ്ക്ക് എല്ലാവിധ ആശംകളും നേര്‍ന്നു. കോഴിക്കോട് ജില്ലാ ആരോഗ്യ സെക്രട്ടറിയായാണ് ചിത്രത്തില്‍ പൂര്‍ണിമ എത്തുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :