ആദിപുരുഷ് അപ്‌ഡേറ്റ്, ആരാധകര്‍ കാത്തിരിക്കുന്ന വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മെയ് 2023 (13:21 IST)
പ്രഭാസിന്റെ പുതിയ ചിത്രമാണ് 'ആദിപുരുഷ്'.കൃതി സനോണ്‍ നായികയായി എത്തുന്ന സിനിമയുടെ അപ്‌ഡേറ്റ് പുറത്ത്. ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന സിനിമയിലെ 'റാം സിയാ റാം'എന്ന ഗാനം റിലീസിന് എത്തുകയാണ്.

രാഘവയായി പ്രഭാസ് എത്തുമ്പോള്‍ ജാനകിയായി കൃതി സനോണ്‍ വേഷമിടുന്നു. ട്രെയിലര്‍ നേരത്തെ പുറത്തു വന്നിരുന്നു.
രണ്ടു മണിക്കൂര്‍ 54 മിനിറ്റാണ് സിനിമയുടെ റണ്ണിംഗ് ടൈം. നെറ്റ്ഫ്‌ലിക്‌സ് ആണ് ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.250 കോടി രൂപയ്ക്കാണ് റൈറ്റ്‌സ് സ്വന്തമാക്കിയത്.

500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്.











ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :