കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 11 ജൂലൈ 2022 (17:44 IST)
സംവിധാന സഹായി തുടങ്ങി ടെലിവിഷന്‍ അവതാരകയും മോഡലുമായി ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോള്‍ സിനിമയില്‍ കിട്ടിയ അവസരങ്ങള്‍ നടി ശ്രിന്ദ ശരിയായി ഉപയോഗിച്ചു.ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയിലൂടെയാണ് താരം വരവറിയിച്ചത്.
നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍, വിനായകന്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'പന്ത്രണ്ട്'. ചിത്രത്തില്‍ ശ്രിന്ദയും ഉണ്ടായിരുന്നു.മലയാളം ആന്തോളജി ചിത്രം ഫ്രീഡം ഫൈറ്റിലും നടി അഭിനയിച്ചു.
1985 ഓഗസ്റ്റ് 20ന് കൊച്ചിയിലാണ് ശ്രിന്ദയുടെ ജനിച്ചത്.