കമ്മട്ടിപ്പാടത്തിലെ പെൺകൊച്ച് തന്നെയോ ഇത്? - ഷോൺ റോമിയുടെ മേക്കോ‌വർ കണ്ട് അമ്പരന്ന് ആരാധകർ

Last Updated: ചൊവ്വ, 27 ഓഗസ്റ്റ് 2019 (14:59 IST)
ദുൽഖർ സൽമാൻ, വിനായകൻ തുടങ്ങിയവർ അഭിനയിച്ച കമ്മട്ടിപ്പാടത്തിലൂടെ തിളങ്ങിയ നടിയാണ് ഷോൺ റോമി. ചിത്രത്തിൽ ദുൽഖറിന്റെ കാമുകിയും വിനായകന്റെ ഭാര്യയുമായിട്ടായിരുന്നു ഷോൺ അഭിനയിച്ചത്. ഇതിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ഷോൺ ഒരു ചെറിയ വേഷം ചെയ്തിരുന്നു. ഇപ്പോൾ ഷോൺ സോഷ്യൽ മീഡിയയി പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

മറസായി പ്രത്യക്ഷപ്പെട്ട ഷോണിനെ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നായിക തന്നെയാണോ എന്നാണ് പലരും സംശയിക്കുന്നത്. ഹോട്ട് ആയിരിക്കുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ, മലയാളികളായ നടിമാർ ഇങ്ങനെ വസ്ത്രം ധരിക്കാൻ പാടില്ലെന്നും സംസ്കാരത്തിനു ചേർന്നതല്ലെന്നും പറഞ്ഞ് ചില സദാചാരവാദികളും രംഗത്തെത്തി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :