'പെണ്‍കുട്ടികള്‍ കോണ്ടം ബാഗില്‍ സൂക്ഷിക്കണം, ആണിന് താല്‍പര്യക്കുറവുണ്ടെങ്കില്‍ പെണ്ണ് വാങ്ങണം; ഉപദേശവുമായി നടി നുഷ്രത്ത്

രേണുക വേണു| Last Modified ഞായര്‍, 5 ജൂണ്‍ 2022 (08:02 IST)
പെണ്‍കുട്ടികള്‍ കോണ്ടം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വ്യക്തമാക്കി ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. സാനിറ്ററി നാപ്കിന്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കുന്നതുപോലെ പെണ്‍കുട്ടികള്‍ കോണ്ടവും ബാഗില്‍ സൂക്ഷിക്കണമെന്ന് നുഷ്രത്ത് പറഞ്ഞു. തന്റെ പുതിയ സിനിമയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം.

ആണുങ്ങളുടെ ഭാഗത്ത് നിന്ന് മാത്രമാണ് കോണ്ടം പരസ്യങ്ങള്‍ കാണിക്കുന്നത്. കോണ്ടം പരസ്യങ്ങളും മറ്റും ആണുങ്ങളുടെ പോയിന്റ് ഓഫ് വ്യൂവില്‍ നിന്നാണ്. ഞങ്ങളുടെ സിനിമ ശ്രമിക്കുന്നത് ആളുകളുടെ ചിന്താഗതി മാറ്റാനാണ്. സെക്സിനിടെ ആണുങ്ങളേക്കാള്‍ പെണ്‍കുട്ടികള്‍ക്കാണ് കോണ്ടം പ്രധാനപ്പെട്ടത്. ആണുങ്ങള്‍ കോണ്ടം ധരിച്ചില്ലെങ്കില്‍ അവര്‍ക്ക് വലിയ നഷ്ടങ്ങളോ പ്രശ്നങ്ങളോ ഇല്ല. എന്നാല്‍ പെണ്ണുങ്ങള്‍ക്ക് അങ്ങനെയല്ലെന്നും നുഷ്രത്ത് പറഞ്ഞു.

'ഒരു പുരുഷന്‍ കോണ്ടം ധരിച്ചില്ലെങ്കില്‍ അത് അവര്‍ക്ക് അത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല. പക്ഷേ പെണ്‍കുട്ടികള്‍ക്ക് അങ്ങനെയല്ല. പെണ്‍കുട്ടികള്‍ ഗര്‍ഭിണികള്‍ ആകും. പിന്നീട് അബോര്‍ഷന്‍ മാത്രമാണ് ഏക വഴി. പെണ്‍കുട്ടികളുടെ ശരീരത്തില്‍ ഇതെല്ലാം വലിയ രീതിയില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാകും. ഇതൊന്നും ആരോഗ്യത്തിനു നല്ലതല്ല. ആണിന് കോണ്ടം വാങ്ങിക്കാന്‍ താല്‍പര്യക്കുറവ് ഉണ്ടെങ്കില്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും കോണ്ടം വാങ്ങണം. സാനിറ്ററി പാഡുകളെ പോലെ ബാഗില്‍ സൂക്ഷിക്കണം. കാരണം ഇത് വളരെ അത്യാവശ്യമാണ്. സുരക്ഷിതത്വത്തിനു ആവശ്യമായ സാധനമാണ്,' താരം പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :