ഏഴ് വര്‍ഷങ്ങളായി, ഭര്‍ത്താവിനൊപ്പം നടി മുക്ത, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (10:29 IST)
നടി മുക്തയുടെ ജീവിതത്തിലെ ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ആഗസ്റ്റ് 24. എറണാകുളം പാലാരിവട്ടത്തിലെ പള്ളിയില്‍ വെച്ച് ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നേ ദിവസമായിരുന്നു മുക്തയുടെയും റിങ്കു ടോമിയുടെയും വിവാഹ നിശ്ചയം.















A post shared by (@actressmuktha)

ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. 2015 ഓഗസ്റ്റ് 30 ആയിരുന്നു മുക്തയുടെ വിവാഹം.
2005ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. അതിനുശേഷം തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും നടി അഭിനയിച്ചു. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ മുക്തയുടെ ലിസമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2007ല്‍ പുറത്തിറങ്ങിയ വിശാല്‍ ചിത്രം താമിരഭരണിയിലെ കോളേജ് വിദ്യാര്‍ഥിനിയായ ഭാനുമതിയെ ഇന്നുമോര്‍ക്കുന്നുവെന്ന് മുക്ത പറഞ്ഞിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :