സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നടി; ഈ നടിയെ ഓര്‍മയുണ്ടോ?

Actress Meenakshi
രേണുക വേണു| Last Modified ചൊവ്വ, 16 ഏപ്രില്‍ 2024 (17:04 IST)
Actress Meenakshi

പൃഥ്വിരാജിനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് വെള്ളിനക്ഷത്രം. 2004 ലാണ് ചിത്രം റിലീസ് ചെയ്തത്. വെള്ളിനക്ഷത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ച മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഷര്‍മിളി എന്നാണ് താരത്തിന്റെ മറ്റൊരു പേര്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനു എത്തിയതാണ് താരം. സാരിയില്‍ അതീവ സുന്ദരിയായാണ് മീനാക്ഷിയെ കാണുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.


Watch Video Here

വെള്ളിനക്ഷത്രം, കാക്കകറുമ്പന്‍, യൂത്ത് ഫെസ്റ്റിവല്‍, ജൂനിയര്‍ സീനിയര്‍, പൊന്മുടിപ്പുഴയോരത്ത് എന്നിവയാണ് മീനാക്ഷിയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :