ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി ജ്യോതിര്‍മയിയുടെ പ്രായം അറിയുമോ

രേണുക വേണു| Last Modified ചൊവ്വ, 5 ഏപ്രില്‍ 2022 (13:04 IST)

വര്‍ഷങ്ങളായി മലയാള സിനിമാരംഗത്ത് സജീവസാന്നിധ്യമാണ് നടി ജ്യോതിര്‍മയി. സംവിധായകനും ഛായാഗ്രഹകനുമായ അമല്‍ നീരദാണ് ജ്യോതിര്‍മയിയുടെ ജീവിതപങ്കാളി. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് താരം. 1983 ഏപ്രില്‍ അഞ്ചിന് കോട്ടയത്താണ് ജ്യോതിര്‍മയിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 39 വയസ്സായി. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. നന്ദനം, കല്ല്യാണരാമന്‍, എന്റെ വീട് അപ്പൂന്റെയും, പട്ടാളം, ഹരിഹരന്‍പിള്ള ഹാപ്പിയാണ്, കഥാവശേഷന്‍, കേരള കഫേ, ജനകന്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :