Sumeesh|
Last Updated:
തിങ്കള്‍, 19 മാര്‍ച്ച് 2018 (22:02 IST)
ബോളിവുഡിന്റെ ഇഷ്ടതാരം ദീപികാ പദുക്കോണ്‍ സുഖമില്ലാത്തതിനെ തുടർന്ന് ചികിത്സയിലെന്ന് റിപ്പോർട്ടുകൾ പുറത്ത്. വിശ്രമമില്ലാത്ത ജോലിയും കൃത്യമായ ആഹാരത്തിന്റെ അഭാവവുമാണ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണം എന്നാണ് അറിയാൻ സാധിക്കുന്നത്.
മുൻപ് സഞ്ജയ് ലീലാ ബൻസാലിയുടെ വിവാദ ചിത്രം പത്മാവതിൽ, ഭാരമേറിയ ആഭരണങ്ങളൂം, വസ്ത്രങ്ങളും ധരിച്ച് അഭിനയിക്കേണ്ടി വന്നതിനെ തുടർന്ന് ദീപികക്ക് പുറം വേദനയും കഴുത്ത് വേദനയും അനുഭവപ്പെട്ടിരുന്നു. ഇതിനു ചികിൽസ തേടാൻ സമയം ലഭിക്കാതിരുന്നതും ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമായി
ദീപിക അഭിനയിക്കുന്ന മുഴുവൻ ചിത്രങ്ങളുടെയും ഷൂട്ടിങ്ങ് ഇപ്പോൾ മാറ്റി വച്ചിരിക്കുകയാണ്. താരം ശാരീരികമായി സുഖപ്പെട്ടതിനു ശേഷമേ ഇനി ചിത്രീകരണം പുനരാരംഭിക്കുകയുള്ളൂ.