രേണുക വേണു|
Last Modified വ്യാഴം, 21 ഏപ്രില്‍ 2022 (13:02 IST)
വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കര്‍. ഹാസ്യതാരമായി സിനിമയിലേക്ക് എത്തിയ ബിന്ദു പിന്നീട് ഒട്ടേറെ നല്ല കഥാപാത്രങ്ങളെ അവിസ്മരണീയമാക്കി. ബിന്ദു പണിക്കരുടെ ജന്മദിനമാണ് ഇന്ന്. 1968 ഏപ്രില്‍ 21 നാണ് താരം ജനിച്ചത്. താരത്തിന്റെ 54-ാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. നടന്‍ സായ് കുമാറാണ് ബിന്ദുവിന്റെ ജീവിതപങ്കാളി.