നടിയെ ആക്രമിച്ച കേസ്: മാഡം ആര്? കാവ്യ മാധവനെ ചോദ്യം ചെയ്‌തേക്കും !

രേണുക വേണു| Last Modified ബുധന്‍, 30 മാര്‍ച്ച് 2022 (12:22 IST)

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവന് എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നു. കാവ്യയെ അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയേയും ചോദ്യം ചെയ്യാന്‍ പോകുന്നത്. സിനിമാ മേഖലയിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.

കേസില്‍ സ്ത്രീകള്‍ അടക്കമുള്ള താരങ്ങള്‍ നേരത്തെ കൂറുമാറിയിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കാവ്യ മാധവനില്‍ നിന്നും അന്വേഷണസംഘം ചോദിച്ചറിയും. കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ് ഇത്. കാവ്യയാണോ മാഡമെന്ന് അന്വേഷണസംഘത്തിന് സംശയമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :