ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി അനാര്‍ക്കലിയുടെ പ്രായം അറിയുമോ?

രേണുക വേണു| Last Modified ചൊവ്വ, 8 ഫെബ്രുവരി 2022 (12:25 IST)

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് അനാര്‍ക്കലി മരിക്കാര്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അനാര്‍ക്കലിയുടെ ജന്മദിനമാണ് ഇന്ന്.
1997 ഫെബ്രുവരി എട്ടിനാണ് അനാര്‍ക്കലിയുടെ ജനനം. താരത്തിന് ഇപ്പോള്‍ 25 വയസ്സായി.

മികച്ചൊരു മോഡല്‍ കൂടിയാണ് താരം. സോഷ്യല്‍ മീഡിയയില്‍ തന്റെ വ്യത്യസ്ത ലുക്കിലും സ്‌റ്റൈലിലുമുള്ള ചിത്രങ്ങള്‍ അനാര്‍ക്കലി പങ്കുവയ്ക്കാറുണ്ട്.

ആനന്ദം എന്ന മലയാള സിനിമയിലൂടെയാണ് അനാര്‍ക്കലി ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. അനാര്‍ക്കലിയുടെ അമ്മ ലാലി പി.എം, ചേച്ചി ലക്ഷ്മി എന്നിവരും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.


വിമാനം, മന്ദാരം, ഉയരെ, മാര്‍ക്കോണി മത്തായി എന്നിവയാണ് അനാര്‍ക്കലി അഭിനയിച്ച മറ്റ് സിനിമകള്‍.

സോഷ്യല്‍ മീഡിയയില്‍ വളരെ ഹോട്ടായ ചിത്രങ്ങളും അനാര്‍ക്കലി പങ്കുവയ്ക്കാറുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :