‘അശ്ലീലച്ചുവയോടെ സംസാരിച്ചെന്നത് സത്യം; പക്ഷേ, ഫോണിലുണ്ടായിരുന്നത് സ്‌ത്രീയല്ല’ - തുറന്ന് പറഞ്ഞ് വിനായകന്‍

  actor vinayakan , abusing case , vinayakan , police , വിനായകന്‍ , പൊലീസ് , യുവതി , ലൈംഗിക ചുവ ,
കൊച്ചി| Last Updated: ശനി, 22 ജൂണ്‍ 2019 (13:13 IST)
യുവതിയോട് ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന ആരോപണം തള്ളി നടന്‍ വിനായകന്‍. താന്‍ ഫോണിലൂടെ അശ്ലീല ചുവയില്‍ സംസാരിച്ചെന്ന കാര്യം സത്യമാണ്. എന്നാല്‍, താന്‍ സംസാരിച്ചത് സ്ത്രീയോടല്ല. പുരുഷനുമായിട്ടാണ് സംസാരം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതി പൊലീസിന് കൈമാറിയ വോയ്‌സ് റെക്കോഡുകള്‍ തന്റേതാണ്. എന്നാല്‍ പരാതി നല്‍കിയ പെണ്‍കുട്ടിയെ തനിക്കറിയില്ലെന്നും വിനായകന്‍ പറഞ്ഞു.

ഫോണിലൂടെ നടന്‍ വിനായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന ദളിത് ആക്ടിവിസ്റ്റ് മൃദുല ദേവി ശശിധരന്റെ പരാതിയില്‍ കല്‍പ്പറ്റ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.

ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചുപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചു എന്നുമാണ് മൃദുലയുടെ ആരോപണം. ഈ ഫോൺ സംഭാഷണം റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :