നടന്‍ വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 ഓഗസ്റ്റ് 2023 (14:22 IST)
നടന്‍ വിജയുടെ മകന്‍ ജേസണ്‍ സഞ്ജയ് സംവിധായകനാകുന്നു. തമിഴിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കും. സിനിമയ്ക്കുള്ള കരാര്‍ സഞ്ജയ് ഒപ്പിടുന്ന ചിത്രങ്ങള്‍ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തു വിട്ടു.

വിദേശ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് സംവിധാന പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സഞ്ജയ് ആദ്യ സിനിമയുമായി എത്തുന്നത്. 2020 ആയിരുന്നു ടൊറന്റോ ഫിലിം സ്‌കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയത്. അതിനുശേഷം ലണ്ടനില്‍ ചെന്ന് തിരക്കഥ രചനയില്‍ ബിഎയും ചെയ്തു.

'അതിരുകളില്ലാത്ത ആവേശത്തോടെയും അഭിമാനത്തോടെയും ജേസണ്‍ സഞ്ജയ്യുടെ അ?രങ്ങേറ്റ സിനിമയെ ഞങ്ങള്‍ പരിചയപ്പെടുത്തുന്നു. വിജയവും സംതൃപ്തിയും നിറഞ്ഞ ഒരു കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ അദ്ദേഹത്തിനെ ആശംസിക്കുന്നു',-ലൈക്ക പ്രൊഡക്ഷന്‍സ് സഞ്ജയ് കരാര്‍ ഒപ്പിടുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് എഴുതി.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :