കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (10:58 IST)
എന്നും മുഖത്ത് ഒരു ചെറു പുഞ്ചിരിയുമായി അല്ലാതെ ഉണ്ണി മുകുന്ദനെ അധികം കാണാറില്ല. സിനിമയിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ആരാധകര്‍ക്ക് ആവേശം പകരാറുണ്ട് നടന്‍.
'നിങ്ങളുടെ സിരകള്‍ നിങ്ങളുടെ രക്തം മാത്രമല്ല, നിങ്ങളുടെ അഭിനിവേശവും വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക'- ഉണ്ണി മുകുന്ദന്‍ കുറിച്ചു.
സുധി കോപ്പ, അഞ്ജു കുര്യന്‍, ബിനു പപ്പു തുടങ്ങി നിരവധി താരങ്ങളും നടന്റെ വാക്കുകള്‍ ഏറ്റെടുത്തു.
മേപ്പടിയാന്‍ റിലീസിനായി കാത്തിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഉടന്‍തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് നടന്‍ പറഞ്ഞിരുന്നു.