അന്ന് ബ്യൂട്ടിപാര്‍ലര്‍ എന്താണെന്ന് പോലും അറിയില്ലായിരുന്നു; പുരികം സ്വന്തമായിട്ട് പറിക്കുമായിരുന്നെന്ന് നടി ഷീല

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (17:27 IST)
അന്ന് ബ്യൂട്ടിപാര്‍ലര്‍ എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് നടി ഷീല. അന്ന് സിനിമയില്‍ നടിയായി അഭിനയിക്കുമ്പോള്‍ സൗന്ദര്യം സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേകിച്ചൊന്നും ചെയ്തിരുന്നില്ല. അന്നൊന്നും ബ്യൂട്ടിപാര്‍ലര്‍ ഉണ്ടായിരുന്നില്ല. തനിക്ക് അതിനെക്കുറിച്ചുള്ള അറിവില്ലായിരുന്നുവെന്നും നടി പറഞ്ഞു. പഴയ ഒരു ചാനല്‍ പരിപാടിയിലാണ് ഇക്കാര്യം ഷീല പറഞ്ഞത്. സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു ഷീലയുടെ മറുപടി. അങ്ങനെ ചോദിച്ചാല്‍ എന്റെ അച്ഛനും അമ്മയും എന്നായിരുന്നു നടിയുടെ മറുപടി.

ഇടയ്ക്ക് അഭിനയം ഒക്കെ നിര്‍ത്തിയപ്പോഴാണ് ബ്യൂട്ടിപാര്‍ലറിലേക്ക് പോകുന്നത്. അപ്പോഴാണ് നഷം വെട്ടുകയും മറ്റു കാര്യങ്ങളുമൊക്കെ അവര്‍ ചെയ്തു തരും എന്ന് അറിയുന്നത്. അതിനുമുന്‍പൊക്കെ ആകെ ചെയ്തിരുന്നത് പുരികം പറിക്കുക മാത്രമാണ്. അത് ഞങ്ങള്‍ തന്നെ ചെയ്യുന്നതാണെന്നും ഷീല പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :