സിആര്‍ രവിചന്ദ്രന്‍|
Last Modified ശനി, 20 ജൂലൈ 2024 (13:08 IST)
നടന്‍ മാധവന്‍ ഭാരം കുറച്ചത് 21 ദിവസം കൊണ്ടാണെന്ന വാര്‍ത്ത വലിയ പ്രചാരം നേടിയിരിക്കുകയാണ്. ഇതിന്റെ രഹസ്യം താരം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. എങ്ങനെയാണ് ശരീരഭാരം കുറച്ചത് എന്നുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മാധാവന്‍ മറുപടി നല്‍കുകയായിരുന്നു. പലരും ഇദ്ദേഹത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഭക്ഷണത്തിലൂടെ മാത്രമാണ് താന്‍ ഭാരം കുറഞ്ഞതെന്ന് താരം വെളിപ്പെടുത്തുന്നു. താന്‍ ഭക്ഷണം 45 മുതല്‍ 60 തവണ വരെ ചവച്ചാണ് കഴിക്കുന്നതെന്നും വെള്ളവും ചവച്ചാണ് കഴിക്കുന്നതെന്നും മാധവന്‍ പറയുന്നു.
ഒരു ദിവസത്തെ തന്റെ അവസാന ഭക്ഷണം വൈകുന്നേരം 6:45നാണ് കഴിയുന്നത്. പാകം ചെയ്ത ഭക്ഷണമാണ് കഴിക്കുന്നത്. മൂന്ന് മണിക്ക് ശേഷം പച്ചയായിട്ടുള്ള ഒന്നും കഴിക്കില്ല. കൂടാതെ രാവിലെ എഴുന്നേല്‍ക്കുകയും ദീര്‍ഘദൂരം നടക്കാന്‍ പോവുകയും ചെയ്യുന്നതാണ് ശീലമെന്നും താരം പറഞ്ഞു. കിടക്കുന്നതിന് 90 മിനിറ്റ് മുമ്പ് ടിവി കാണുകയോ മൊബൈല്‍ ഫോണ്‍ നോക്കുകയും ചെയ്യില്ലെന്നും താരം വെളിപ്പെടുത്തി.