സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (17:36 IST)
ആവറേജിന് സ്റ്റാറ്റിറ്റിഷ്യന്‍സ് വിളിക്കുന്ന ഓമന പേരാണ് നോര്‍മല്‍ എന്നും താന്‍ നോര്‍മല്‍ അല്ലെന്നും നടി ലെന. നോര്‍മല്‍ ആയിരിക്കുക എന്നാല്‍ ആവറേജ് ആകുക എന്നാണ് അര്‍ത്ഥം. ഞാന്‍ കുട്ടിക്കാലം മുതലേ ഇത്തിരി അബ്‌നോര്‍മല്‍ ആണെന്നും താരം പറഞ്ഞു. സ്‌കൂളില്‍ റാങ്ക് ഹോള്‍ഡറായിരുന്നു. സൈക്കോളജി പഠിച്ചപ്പോള്‍ കേരള സ്റ്റേറ്റ് റാങ്ക് ഹോള്‍ഡറായി. 25 വര്‍ഷമായി സിനിമയില്‍ ജോലി ചെയ്യുന്നു. 20 വര്‍ഷത്തോളം നോര്‍മലായി അഭിനയിച്ചുവെന്നും പിന്നീട് തനിക്ക് ബോറടിച്ചു എന്നും താരം പറഞ്ഞു.
നോര്‍മലായും ആവറേജായും ഇരിക്കുന്നതില്‍ സന്തോഷം ഇല്ലെങ്കില്‍ ഫ്രീ ആവുക. ആള്‍ക്കാര്‍ നമ്മെ വട്ടനെന്ന് വിളിക്കും. വട്ടിന്റെ അര്‍ത്ഥം എന്താണ്, ഒരാള്‍ വന്ന് നമ്മളോട് എന്തോ പറഞ്ഞു. നമുക്ക് മനസ്സിലായില്ലെങ്കില്‍ അവനെന്തോ പറഞ്ഞിട്ട് പോയി. എനിക്ക് മനസ്സിലാകാത്തത് കാരണമാണത്. അയാളുടെ കുഴപ്പമല്ലെന്നും ലെന പറയുന്നു.