ദിലീപിന്റെ ഫോട്ടോ എടുത്തതിന് ഭീഷണി; കുട്ടികളുടെ ഫോണില്‍ നിന്ന് ചിത്രങ്ങൾ മായ്പ്പിച്ചു - സംഭവം ജഡ്ജിയമ്മാവൻ കോവിലിൽ!

Actor Dileep , jadji ammavan kovil , Dileep , Police , Actress molestation case , ദിലീപ് , അനൂപ് , പീഡനം , ജഡ്‌ജിയമ്മാവന്‍
പൊൻകുന്നം| Last Updated: ശനി, 9 മാര്‍ച്ച് 2019 (09:16 IST)
ജഡ്ജിയമ്മാവൻ കോവിലിൽ ദർശനത്തിനെത്തിയ നടന്‍ ദിലീപിന്റെ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞ്
ഫാൻസ് അസോസിയേഷൻ പ്രവര്‍ത്തകര്‍. താരത്തിന്റെ സഹോദരൻ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
ചിത്രമെടുക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്‌തത്.

വെള്ളിയാഴ്‌ച രാത്രി പത്തുമണിയോടെ ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ ദിലീപ് ദർശനത്തിനെത്തിയത്. ഈ സമയം പ്രാദേശിക ചാനൽ പ്രവർത്തകരും ക്ഷേത്രത്തില്‍ എത്തിയവരും സ്ഥലത്തുണ്ടായിരുന്നു. ഇവര്‍ ചിത്രങ്ങളും വീഡിയോകളും പകര്‍ത്തിയതോടെയാണ് ഫാൻസ് അസോസിയേഷൻ ഭാരവാഹികള്‍ എന്നവകാശപ്പെട്ട ഒരു സംഘമാളുകള്‍ ചിത്രങ്ങളെടുക്കുന്നത് തടഞ്ഞത്.

ചിത്രമെടുക്കാൻ ശ്രമിച്ച കുട്ടികളുടെ മൊബൈൽ ഫോൺ വരെ ഇവര്‍ കൈക്കലാക്കി ചിത്രങ്ങൾ മായ്ച്ചുകളഞ്ഞു. ചിത്രമെടുക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നത്.

പത്രങ്ങളിലോ ചാനലിലോ ദിലീപിന്റെ ക്ഷേത്രദർശനചിത്രങ്ങൾ വരാതിരിക്കാനാണ് ഇവര്‍ ചിത്രങ്ങള്‍ എടുക്കാന്‍ അനുവദിക്കാതിരുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പ് ശക്തമായതോടെ ദിലീപ് സെൽഫിക്ക്‌ വഴങ്ങി.
അനുവദിക്കേണ്ടെന്ന് അനൂപ് പറഞ്ഞെങ്കിലും ആൾക്കാർ ചിത്രമെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :