കൊച്ചി|
Last Modified തിങ്കള്‍, 25 ഫെബ്രുവരി 2019 (08:41 IST)
നടൻ ബാലയെ വിവാഹം ചെയ്‌തുവെന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഗോസിപ്പുകളില്‍ പ്രതികരണവുമായി സീരിയൽ താരം പ്രതീക്ഷ ജി പ്രദീപ്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് പ്രതീക്ഷ നിലപാടറിയിച്ചത്.
മഴവിൽ മനോരമയിലെ രണ്ട് പ്രോഗ്രാമിന് ശേഷമാണ് വ്യാജപ്രചാരണങ്ങൾ ആരംഭിച്ചത്. ഈ പരിപടിയിലാണ് ബാലയെ അടുത്ത് കാണാനും പരിചയപ്പെടാനും സാധിച്ചത്. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ല.
തന്റെ പേരിൽ റിമി ചേച്ചിയെ അധിക്ഷേപിക്കുന്നതിൽ വളരെ വേദനയുണ്ടെന്നും പ്രതീക്ഷ പറഞ്ഞു.
ബാല ചേട്ടൻ ഒരു സെലിബ്രിറ്റി ആണ്. അദ്ദേഹത്തെ ആരാധിക്കുന്നതിൽ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ദയവായി ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്.
ഒരാളുടെ ജീവിതം നശിപ്പിച്ചല്ല പണം ഉണ്ടാക്കേണ്ടത്. നമ്മളെല്ലാം മനുഷ്യരാണ്. ഇതിന്റെ പേരിൽ ബാലചേട്ടനെയോ റിമ ചേച്ചിയെയോ കുറ്റപ്പെടുത്താതിരിക്കുക. ഇതാണ് സത്യം. മറ്റൊന്നും വിശ്വസിക്കരുതെന്നും പ്രതീക്ഷ വ്യക്തമാക്കി.
വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം ബാലയും രംഗത്തെത്തിയിരുന്നു. ഇത്തരം പ്രചരണങ്ങളിലൂടെ ഒരു പെൺകുട്ടിയുടെ ജീവിതം തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.