അമിതാഭ് ബച്ചന്റെ സുഹൃത്താണെന്ന് പറഞ്ഞ് ജയില്‍ മോചിതനായെന്ന് അശോകന്‍

സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 6 നവം‌ബര്‍ 2024 (13:11 IST)

ആ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചത് കാരണം ഒരു ദിവസം ഖത്തര്‍ ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് നടന്‍ അശോകന്‍. ഭരതന്‍ സംവിധാനം ചെയ്ത പ്രണാമം സിനിമയില്‍ അഭിനയിച്ചതുമൂലം തനിക്കുണ്ടായ ദുരനുഭവം പറയുകയായിരുന്നു നടന്‍. സിനിമയില്‍ ഒരു ഡ്രഗ് അഡിക്റ്റായ കഥാപാത്രത്തെയാണ് അശോകന്‍ ചെയ്തത്. ചിത്രം പുറത്തുവരുമ്പോള്‍ അശോകന്‍ നാട്ടിലായിരുന്നു. പിന്നീട് ഖത്തറില്‍ പോയപ്പോഴായിരുന്നു അറസ്റ്റ്. തന്നെ ആരോ ഒറ്റുകൊടുക്കുകയായിരുന്നു. ഡ്രഗ് ഏജന്റ് ആണെന്ന് പറഞ്ഞാണ് ഒറ്റികൊടുത്തത്. എന്നാല്‍ പിറ്റേന്ന് അനന്തരം എന്ന ചിത്രത്തിലെ സ്റ്റില്ലുകള്‍ പത്രത്തില്‍ വന്നത് കണ്ടു തന്നെ പുറത്തു വിടുകയായിരുന്നു.

ഒരു ദിവസം മുഴുവന്‍ ജയിലിലായിരുന്നു. ഖത്തറില്‍ യാത്ര പോയപ്പോഴായിരുന്നു പോലീസ് പിടിച്ച് അകത്തിട്ടത്. ഇന്ത്യന്‍ സിനിമ എന്നാല്‍ അവര്‍ക്ക് കമല്‍ഹാസനും അമിതാഭ് ബച്ചനും മാത്രമായിരുന്നു. അമിതാഭ് ബച്ചന്റെ ഫ്രണ്ട് ആണോ താനെന്ന് പോലീസ് ചോദിച്ചെന്നും തന്നെ വിട്ടയക്കാന്‍ വേണ്ടി അതേയെന്ന് പറഞ്ഞുവെന്നും അശോകന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :