'ആറാം തമ്പുരാനിലെ ഇടികള്‍ക്ക് വരെ ഒരുതരം ഭംഗിയുണ്ട്, വെറുതെ ഇടിക്കാനായി അടി ഉണ്ടാക്കിയതല്ല, അനൂപ് മേനോന്‍ പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 26 സെപ്‌റ്റംബര്‍ 2023 (11:12 IST)
മലയാളത്തിന്റെ നടനവിസ്മയമാണ് മോഹന്‍ലാല്‍. റിലീസായി 26-മത്തെ വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ലാലിന്റെ ആറാം തമ്പുരാന്‍ പുതുമയോടെയാണ് സിനിമ പ്രേമികള്‍ ഇന്നും കാണുന്നത്. 1997 ഡിസംബര്‍ 25 ആയിരുന്നു ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ആ ക്രിസ്മസ് മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഉത്സവകാലമായിരുന്നു. ആറാം തമ്പുരാനിലെ ഫൈറ്റ് സീനുകളെ കുറിച്ച് അനൂപ് മേനോന് പറയാനുള്ളത് ഇതാണ്.

ആറാം തമ്പുരാനിലെ ഇടികള്‍ക്ക് വരെ ഒരുതരം ഭംഗി ഉണ്ടെന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

'ആറാം തമ്പുരാനിലെ ഇടികള്‍ക്ക് വരെ ഒരുതരം ഭംഗിയുണ്ട്. കീരിക്കാടനുമായുള്ള ആ ഫൈറ്റ് സീനില്‍ ഒരു മഴയുണ്ട്. ലാലേട്ടന്‍ ആ പിള്ളേരുമായി കളിച്ചു കൊണ്ടിരിക്കുന്നു. പിന്നീട് ആ ചന്തിയിലേക്ക് വിളിച്ചുകൊണ്ടുപോകുന്നു. അപ്പോള്‍ അവിടെയും മഴ. അതിനൊരു ദൃശ്യ ഭംഗിയുണ്ട്. വെറുതെ ഇടിക്കാനായി അടി ഉണ്ടാക്കിയതല്ല. അതിനൊരു ഭംഗിയുണ്ട്. ഷാജി കൈലാസ് അങ്ങനെയാണ് ആ സിനിമ എടുത്തിരിക്കുന്നത്' -അനൂപ് മേനോന്‍ പറഞ്ഞു.
250 ദിവസത്തിലധികം തിയേറ്ററുകളില്‍ ആറാം തമ്പുരാന്‍ പ്രദര്‍ശിപ്പിച്ചു.1997-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാളം ചിത്രമായും അതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമായും മാറി.
ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നരേന്ദ്രപ്രസാദ്, മഞ്ജു വാര്യര്‍, പ്രിയാരാമന്‍ എന്നിവരായിരുന്നു മറ്റു പ്രധാന വേഷങ്ങളിലെത്തിയത്. രഞ്ജിത്തിന്റെതായിരുന്നു രചന.രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ് കുമാര്‍ ആയിരുന്നു ചിത്രം നിര്‍മ്മിച്ചത്.

ചിത്രം വിതരണം ചെയ്തത് സ്വര്‍ഗ്ഗചിത്ര.130 മിനിറ്റ് സമയ ദര്‍ഗ്യമുള്ള സിനിമ ഇന്നും മിനിസ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നു.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :