Last Modified വ്യാഴം, 31 ജനുവരി 2019 (12:55 IST)
പേരൻപ് എന്ന ചിത്രത്തിലൂടെ മമ്മൂക്ക 2019ലെ വെടിക്കെട്ടിന് തിരികൊളുത്താൻ തുടങ്ങുകയാണ്. മലയാളത്തിൽ തന്നെ നിരവധി ചിത്രങ്ങളാണ് ഈ വർഷം മമ്മൂക്കയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. അതിലൊന്നാണ് ‘ഉണ്ട’.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നക്സല്‍ ബാധിത പ്രദേശങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി അഭിനയിക്കുന്നത്.
ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ആസിഫലിയും വിനയ്ഫോർട്ടും ഉണ്ട്. ഈ കോമഡി എന്റര്‍ടെയ്നറിൽ ബോളിവുഡിലെ മുന്‍നിര ആക്ഷന്‍ കോറിയോഗ്രാഫര്‍മാരിലൊരാളായ ശ്യാം കൗശലാണ് ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത്.
ചിത്രത്തിൽ ഗംഭീര ആക്ഷൻ സീനുകൾ ഉണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ബോളിവുഡ് സ്റ്റഡ് മാസ്റ്റർ ശ്യാം കൗശലാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പ്രവർത്തിച്ചതിന് ശ്യാമിന് പറയാൻ ഒരുപാടുണ്ട് വിശേഷങ്ങൾ ഉണ്ട്.
'നീണ്ട 22 വർഷങ്ങൾക്ക് ശേഷമാണ് മമ്മൂക്കയോടൊപ്പം ഫിലിം ചെയ്യുന്നത്. അന്നത്തെ എനർജി മമ്മൂട്ടിക്ക് ഇന്നും ഉണ്ട്. വളരെ ഓർഗാനിക് ആയ റിയൽ ആക്ഷൻ സീനുകൾ ചിത്രത്തിലുണ്ട്. മമ്മൂട്ടി ഡ്യൂപ്പിനെ ഒന്നും ഉപയോഗിക്കാതെ സ്വയം തന്നെയാണ് അവയൊക്കെ ചെയ്തത്'- ശ്യാം കൗശൽ പറഞ്ഞു.
ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ഡെറിക്ക് അബ്രഹാം പോലെ മികച്ചൊരു പോലീസ് ഓഫീസര്‍ വേഷമാണ് ചിത്രത്തിലും മമ്മൂക്കയ്ക്കുളളത്.