Rijisha M.|
Last Modified വ്യാഴം, 26 ജൂലൈ 2018 (08:22 IST)
2018 ശരിക്കും മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റേയും മമ്മൂട്ടിയെന്ന മഹാനടന്റേയും വർഷമാണ്. ഷാജി പാടൂർ സംവിധാനം ചെയ്ത ‘അബ്രഹാമിന്റെ സന്തതികൾ’ മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ്. ദി ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിന് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ്.
ഉയര്‍ന്ന കളക്ഷന്‍ നേടിയ മമ്മൂട്ടി ചിത്രങ്ങളില്‍ ദ ഗ്രേറ്റ് ഫാദറിന് പിന്നിലായി രണ്ടാം സ്ഥാനത്താണ് ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രമാണിത്. കേരളത്തിന് പുറത്തും ചിത്രം മികച്ച കളക്ഷന്‍ നേടി പ്രദര്‍ശനം തുടരുകയാണ്. അമേരിക്കയില്‍ ഒരു മമ്മൂട്ടി ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം എന്ന പേരുകൂടി അബ്രഹാമിന്റെ സന്തതികൾക്ക് സ്വന്തം. പ്രധാന കേന്ദ്രങ്ങളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന ചിത്രം ഇതിനോടകം നേടിയത് 62,082 ഡോളറാണ്. അതായത് 42.6 ലക്ഷം രൂപ.
സമീപകാലത്തെ ഒരു മമ്മൂട്ടി ചിത്രത്തിനും അമേരിക്കയില്‍ ഇത്തരത്തിലൊരു കളക്ഷന്‍ നേടാന്‍ കഴിഞ്ഞിട്ടില്ല. മള്‍ട്ടിസ്റ്റാര്‍ ചിത്രമായ ട്വന്റി ട്വന്റി, കേരളവര്‍മ്മ പഴശ്ശിരാജ എന്നിവയായിരുന്നു യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഈ രണ്ട് ചിത്രങ്ങളേയുമാണ് അബ്രഹാമിന്റെ സന്തതികള്‍ പിന്നിലാക്കിയത്.